2007, ഒക്‌ടോബർ 21, ഞായറാഴ്‌ച

മേരി ടീച്ചര്‍

By Dr. Simon Zachariah

മേരി ടീച്ചര്‍ എണ്ണാന്‍ പഠിപ്പിച്ചു കുഞ്ഞുങ്ങളെ
ഒന്നു മുതല്‍ ആയിരം വരെ ....പട പടേ
ഓരോ കുട്ടിയുമതേറ്റു പാടി ....തുരു തുരേ
തൊള്ളായിരത്തിതൊണ്ണൂറ്റൊമ്പതു ...ആയിരം

കുട്ടികള്‍ വളര്‍ന്നു ...ഊക്കന്‍ പൗരരായ്‌
നാളത്തെ പൗരരായിരുന്നോര്‍ പൂമ്പാറ്റയായ്‌
ചിലര്‍ നിശാശലഭങ്ങളായ്‌ വണ്ടുകളായ്‌
പല വഴിക്കു പോയെങ്കിലും എണ്ണം മറന്നില്ല.

ചിലരെണ്ണീ ചില സ്വര്‍ണ്ണനാണയങ്ങളെ
പലരെണ്ണീ ഏറെ അരിമണികളെ.....
ചിലരെണ്ണീ തണുത്ത ജയിലഴികളെ....
ആരും എണ്ണാന്‍ മറന്നില്ല കൂട്ടരെ!

എട്ടു പത്ത്‌ എണ്‍പതെന്നാണു വാസ്തവം
ഒന്‍പത്‌ പത്ത്‌ എങ്ങിനെ തൊണ്ണൂറായെടോ?
ഒന്‍പത്‌ നൂറെങ്ങിനെ തൊള്ളായിരമായ്‌ ടീച്ചറെ?
നിന്‍ ഓമനകളെങ്ങിനെ പലവഴി തിരിഞ്ഞു പോയ്‌?

ഫലമായ്‌ ഭവിച്ചതെല്ലാം ഭുജിച്ചിടാനാകുമോ?
പറഞ്ഞും കാണിച്ചും തല്ലിയും പഠിപ്പിക്കുക
കമിഴ്‌ന്നിരിക്കും കുടം നിവര്‍ത്തി നിറക്കുക
അതു താന്‍ മാത്രം നിന്‍ കര്‍മ്മവും ധര്‍മ്മവും.

1 അഭിപ്രായം:

മുരളി മേനോന്‍ (Murali Menon) പറഞ്ഞു...

കര്‍മ്മം ചെയ്യുക, ഫലത്തെക്കുറിച്ച് ചിന്തിച്ച് വേവലാതിപ്പെടേണ്ടതില്ലെന്നാണ് മഹദ്‌വചനങ്ങള്‍ പഠിപ്പിക്കുന്നത്...
നല്ലത് ഭവിക്കട്ടെ