2007, ഒക്‌ടോബർ 22, തിങ്കളാഴ്‌ച

രഹസ്യദുഃഖം

By: Dr. Simon Zachariah

പണിപ്പെടാതെ പണമുണ്ടാക്കാന്‍ പണക്കാരനറിയാം
പക്ഷേ പാവത്തിന്റെ ദുഃഖം പാരിലാരറിവൂ...
പടം വരയ്ക്കാനുമറിയില്ല പണിതുയര്‍ത്താനുമറിയില്ല
പടയൊരുക്കി പട പൊരുതാനും പാവത്തിനറിയില്ല

കാന്തിയേറുമൊരു പൂവുണ്ട്‌- കായ്ക്കാന്‍ ഏതുമറിയില്ല
മധുവേറും ഫലമുണ്ടൊന്ന്-ഫലമെന്ത്‌ വിത്തൊന്നുമില്ലെങ്കില്‍
പുഴയിലേറെ ജലമുണ്ടഹോ-ചാലുകളില്ലല്ലോ പരന്നൊഴുകാന്‍!
ആയുധമേറെയുണ്ടാം-പക്ഷേ പ്രയോഗിക്കാനാര്‍ക്കറിയാം?

സത്യമേറെയറിഞ്ഞേക്കാം- ധൈര്യമുണ്ടോ പുറത്തോതാന്‍?

1 അഭിപ്രായം:

മറ്റൊരാള്‍ | GG പറഞ്ഞു...

ഇതൊന്നും ബാലസാഹിത്യമല്ലല്ലോ, വലിയ വലിയ ചിന്തകളല്ലേ..

“സത്യമേറെയറിഞ്ഞേക്കാം- ധൈര്യമുണ്ടോ പുറത്തോതാന്‍?“ വെല്ലുവിളിയാണോ!

ഇനി സമയം കിട്ടുമ്പോള്‍ പഴയപോസ്റ്റുകളൊക്കെ ഒന്ന് നോക്കാം.