2013, മേയ് 4, ശനിയാഴ്‌ച

വിയര്‍പ്പിന്റെ വില


വായിയ്ക്കുവാന്‍ പഠിയ്ക്കുവാന്‍ എത്ര ഞാന്‍ പാടു പെട്ടു

പക്ഷേ വായിച്ചു ഞാന്‍ ഇന്നെത്ര  ഉല്ലസിച്ചു!


ഈ കുന്നില്‍ കയറാന്‍ ഞാന്‍ എത്ര കിതച്ചു തുപ്പി

പക്ഷേ ഈ സൂര്യോദയം കാണുവാന്‍ എന്തു ഭംഗി!


മക്കളെ വളര്‍ത്തുവാന്‍ എത്ര ഞാന്‍ ആധി പൂണ്ടു

ഇന്നവരെല്ലാം എത്രയോ നല്ല കൈത്താങ്ങലായ്‌


സത്യത്തെ കണ്ടെത്താന്‍ എത്ര നാട്‌ തെണ്ടി

സത്യം അറിഞ്ഞപ്പോള്‍ നല്ല ശാന്തി തോന്നി!


വിയര്‍പ്പ്പ്പ്‌ പൊടിയുമ്പോള്‍ ഏറെ ക്ഷീണം തോന്നാം

പക്ഷേ കൊയ്ത്തു കഴിയുമ്പോള്‍ നാം ...പുഞ്ചിരിയ്കും.
                    
              എന്റെ അച്ഛൻ 

                           --സൈമണ്‍ സഖറിയ

കൊതിയനാണേലും എനിക്കൊരു അച്ഛനുണ്ടേ
കഷണ്ടി ആണേലും എനിക്കൊരു അച്ഛനുണ്ടേ
കുടവയറനാനേലും എനിക്കൊരു അച്ഛനുണ്ടേ
ദുബായിയിയിലാണേലും എനിക്കൊരു അച്ഛനുണ്ടേ
മീശയില്ലെങ്കിലും എനിക്കൊരു അച്ഛനുണ്ടേ
മടിയനാണേലും എനിക്കൊരു അച്ഛനുണ്ടേ
മരമണ്ടാനാണേലും എനിക്കൊരു അച്ഛനുണ്ടേ
രോഗിയാണേലും എനിക്കൊരു അച്ഛനുണ്ടേ
കിടപ്പിലാണേലും എനിക്കൊരു അച്ഛനുണ്ടേ
എൻ  അച്ഛനെന്നും എനിക്കച്ഛനാണേ
ഒരു നാൾ ഞാൻ ഒരച്ഛനായ് തീർന്നെന്നാലും
എന്നച്ഛൻ എനിക്കെന്നും അച്ഛനാണേ
ആ കൈകളിൽ ഞാൻ ഏറെ കിടന്നതാണേ 
ആ കരം പിടിച്ചു ഞാൻ പിച്ച വച്ചതാണേ 
പല നാൾ ആ കരമെന്നെ രക്ഷിച്ചതാണേ
പലവുരു ആ കരമെന്നെ ശിക്ഷിച്ചതാണേ 
തല മുടി നരച്ചാലും താടി രോമം നരച്ചാലും
ഒടുവിൽ എൻ അച്ഛൻ മരിച്ചെന്നാലും
എന്നച്ഛൻ എനിക്കെന്നും പൊന്നച്ഛനാണേ