2013, ഓഗസ്റ്റ് 29, വ്യാഴാഴ്‌ച

എങ്കിലും..

                    -സൈമണ്‍ സഖറിയ

ഞാൻ തള്ളി ഇട്ടിട്ടല്ല അവൻ വീണതു
ഞാൻ കുഴിച്ച കുഴിയിലും അല്ല വീണതു
ഞാൻ വീണ കുഴിയിലും അല്ല വീണതു
എങ്കിലും അവനെ രക്ഷിക്കാമായിരുന്നു

ഞാൻ ആരെയും ദരിദ്രൻ ആക്കിയില്ല
ഞാൻ ആരെയും മുറിപ്പെടുത്തിയില്ല
ഞാൻ ആരെയും കളിയാക്കിയിട്ടില്ല
എങ്കിലും ആശ്വസിപ്പിക്കാമായിരുന്നു.

2013, മേയ് 4, ശനിയാഴ്‌ച

വിയര്‍പ്പിന്റെ വില


വായിയ്ക്കുവാന്‍ പഠിയ്ക്കുവാന്‍ എത്ര ഞാന്‍ പാടു പെട്ടു

പക്ഷേ വായിച്ചു ഞാന്‍ ഇന്നെത്ര  ഉല്ലസിച്ചു!


ഈ കുന്നില്‍ കയറാന്‍ ഞാന്‍ എത്ര കിതച്ചു തുപ്പി

പക്ഷേ ഈ സൂര്യോദയം കാണുവാന്‍ എന്തു ഭംഗി!


മക്കളെ വളര്‍ത്തുവാന്‍ എത്ര ഞാന്‍ ആധി പൂണ്ടു

ഇന്നവരെല്ലാം എത്രയോ നല്ല കൈത്താങ്ങലായ്‌


സത്യത്തെ കണ്ടെത്താന്‍ എത്ര നാട്‌ തെണ്ടി

സത്യം അറിഞ്ഞപ്പോള്‍ നല്ല ശാന്തി തോന്നി!


വിയര്‍പ്പ്പ്പ്‌ പൊടിയുമ്പോള്‍ ഏറെ ക്ഷീണം തോന്നാം

പക്ഷേ കൊയ്ത്തു കഴിയുമ്പോള്‍ നാം ...പുഞ്ചിരിയ്കും.
                    
              എന്റെ അച്ഛൻ 

                           --സൈമണ്‍ സഖറിയ

കൊതിയനാണേലും എനിക്കൊരു അച്ഛനുണ്ടേ
കഷണ്ടി ആണേലും എനിക്കൊരു അച്ഛനുണ്ടേ
കുടവയറനാനേലും എനിക്കൊരു അച്ഛനുണ്ടേ
ദുബായിയിയിലാണേലും എനിക്കൊരു അച്ഛനുണ്ടേ
മീശയില്ലെങ്കിലും എനിക്കൊരു അച്ഛനുണ്ടേ
മടിയനാണേലും എനിക്കൊരു അച്ഛനുണ്ടേ
മരമണ്ടാനാണേലും എനിക്കൊരു അച്ഛനുണ്ടേ
രോഗിയാണേലും എനിക്കൊരു അച്ഛനുണ്ടേ
കിടപ്പിലാണേലും എനിക്കൊരു അച്ഛനുണ്ടേ
എൻ  അച്ഛനെന്നും എനിക്കച്ഛനാണേ
ഒരു നാൾ ഞാൻ ഒരച്ഛനായ് തീർന്നെന്നാലും
എന്നച്ഛൻ എനിക്കെന്നും അച്ഛനാണേ
ആ കൈകളിൽ ഞാൻ ഏറെ കിടന്നതാണേ 
ആ കരം പിടിച്ചു ഞാൻ പിച്ച വച്ചതാണേ 
പല നാൾ ആ കരമെന്നെ രക്ഷിച്ചതാണേ
പലവുരു ആ കരമെന്നെ ശിക്ഷിച്ചതാണേ 
തല മുടി നരച്ചാലും താടി രോമം നരച്ചാലും
ഒടുവിൽ എൻ അച്ഛൻ മരിച്ചെന്നാലും
എന്നച്ഛൻ എനിക്കെന്നും പൊന്നച്ഛനാണേ 

2010, ഫെബ്രുവരി 27, ശനിയാഴ്‌ച

ഒട്ടകപക്ഷി
കണ്ണടച്ചാല്‍ ഇരുട്ടക്കമാത്രേ! നീ കേട്ടോ?
എത്ര നേരം അങ്ങിനെ ഇരിക്കാം നിനക്ക്?
കണ്ണടച്ച് കിടന്നാല്‍ മാത്രം ഉറക്കം വരില്ല കേട്ടോ-
കണ്ണടച്ചു കിടന്നാല്‍ അടി വരുന്നത് അറിയില്ല കേട്ടോ-

വാടിയ പൂക്കള്‍ പറിച്ചു മാറ്റാം എന്നോ?
കൊഴിഞ്ഞ പൂക്കളെ ഓര്‍ത്തു കരയേണ്ട എന്നോ?
മുറിഞ്ഞ മൊട്ടുകള്‍ എടുക്കേണ്ട എന്നോ?
ഒടുവില്‍ ഒന്നും ബാക്കി കാണില്ല കേട്ടോ?

തല പുറത്തിട്ടു നോക്കിയാല്‍ ദാരിദ്ര്യം കാണാം
ചെവി ഓര്‍ത്തു കേട്ടാല്‍ ദയനീയ കരച്ചില്‍ കേള്‍ക്കാം
കണ്‍ തുറന്നു നോക്കിയാല്‍ അസമത്വം കാണാം
കണ്ണടച്ചാലും കത്തിയെരിയുന്ന കുടില് കാണാം

ഇനിയും കണ്ണടച്ച് ഇരിക്കയാണോ നീ?
ഇനിയും മൌനം പാലിച്ചിരിക്കുമോ നീ?
ആടുന്ന കൊമ്പിലിരുന്നു പാടാമെന്നോ?
നിന്‍ കൊമ്പ് ഒടിയുന്നത്‌ നീ കാണുന്നില്ലേ?

പറന്നു പോകാമെന്ന് നിനച്ചിടുന്നോ?
ഓടി അകലാം എന്ന് നിനച്ചിടുന്നോ?
അടിഞ്ഞു കൂടുന്ന മണല്‍ കൂനകളില്‍
എത്രനാള്‍ തല പൂഴ്ത്തി ഒളിച്ചിരിക്കാം?

2010, ഫെബ്രുവരി 25, വ്യാഴാഴ്‌ച

കാറ്റ്കാറ്റ് അടിക്കുമ്പോള്‍ തല മൂടുന്നു ചിലര്‍
കാറ്റ് അടിക്കുബോള്‍ മാങ്ങാ പെരുക്കുന്നു ചിലര്‍
കാറ്റ് അടിക്കുബോള്‍ കതകടക്കുന്നു ചിലര്‍
കാറ്റ് അടിക്കുമ്പോള്‍ പായ്മരം നിവര്‍ത്തുന്നു ചിലര്‍
കാറ്റ് അടിക്കുമ്പോള്‍ പട്ടം പറത്തുന്നു ചിലര്‍
അവസരങ്ങള്‍ വരുമ്പോള്‍ പാഴാക്കരുതെ അവ
ഊഴം വരുമ്പോള്‍ ലജ്ജിച്ചു ഒളിച്ചിടല്ലേ!

കയര്‍


കയറില്‍ പിടിച്ചു കയറാന്‍ എന്ത് രസം!
അതിനാലാണോ കയര്‍ എന്ന് പേരിട്ടതും?
കയറില്‍ പിടിച്ചു ഇറങ്ങാനും രസമാണല്ലോ!
കയര്‍ എവിടെയും ബ്ന്ധിച്ചില്ലെങ്കിലോ-
അത് കൊണ്ടു ഒന്നിനും സാധ്യമല്ലല്ലോ!

2009, ഓഗസ്റ്റ് 15, ശനിയാഴ്‌ച

എന്‍റെ നഷ്ടം

സ്നേഹം കൊണ്ടത്രേ അമ്മ ജന്മം തരുന്നത്
സ്നേഹം കൊണ്ടത്രേ അമ്മ വാരി പുണരുന്നത്
സ്നേഹം കൊണ്ടത്രേ അമ്മ മുത്തം തരുന്നത്
സ്നേഹം കൊണ്ടത്രേ അമ്മ താരാട്ട് പാടുന്നത്
സ്നേഹം കൊണ്ടത്രേ അമ്മ കുത്തിവയ്പ്പിക്കുന്നത്
സ്നേഹം കൊണ്ടത്രേ അമ്മ മുറി കെട്ടിവയ്ക്കുന്നത്
സ്നേഹം കൊണ്ടത്രേ അമ്മ ഒളിപ്പിച്ചു നിറുത്തുന്നത്
സ്നേഹം കൊണ്ടത്രേ അമ്മ കുളിപ്പിച്ച് അണിയിക്കുന്നത്‌
സ്നേഹം കൊണ്ടത്രേ അമ്മ പുകഴ്ത്തി പറയുന്നത്
സ്നേഹം കൊണ്ടത്രേ അമ്മ തള്ളി മാറ്റുന്നത്‌
സ്നേഹം കൊണ്ടത്രേ അമ്മ വഴക്ക് പറയുന്നത്
സ്നേഹം കൊണ് ടത്രേ അമ്മ ചുട്ട അടി തരുന്നത്
സ്നേഹം കൊണ്ടത്രേ അമ്മ കണ്ണീരൊഴുക്കി പ്രാര്‍ത്ഥിക്കുന്നത്
ആ അമ്മ പോയ്‌, ആ അമ്മ പോയ്‌,
എന്നമ്മേ എനിക്കെന്തെല്ലാം നഷ്ടമായ്‌!