2010, ഫെബ്രുവരി 27, ശനിയാഴ്‌ച

ഒട്ടകപക്ഷി
കണ്ണടച്ചാല്‍ ഇരുട്ടക്കമാത്രേ! നീ കേട്ടോ?
എത്ര നേരം അങ്ങിനെ ഇരിക്കാം നിനക്ക്?
കണ്ണടച്ച് കിടന്നാല്‍ മാത്രം ഉറക്കം വരില്ല കേട്ടോ-
കണ്ണടച്ചു കിടന്നാല്‍ അടി വരുന്നത് അറിയില്ല കേട്ടോ-

വാടിയ പൂക്കള്‍ പറിച്ചു മാറ്റാം എന്നോ?
കൊഴിഞ്ഞ പൂക്കളെ ഓര്‍ത്തു കരയേണ്ട എന്നോ?
മുറിഞ്ഞ മൊട്ടുകള്‍ എടുക്കേണ്ട എന്നോ?
ഒടുവില്‍ ഒന്നും ബാക്കി കാണില്ല കേട്ടോ?

തല പുറത്തിട്ടു നോക്കിയാല്‍ ദാരിദ്ര്യം കാണാം
ചെവി ഓര്‍ത്തു കേട്ടാല്‍ ദയനീയ കരച്ചില്‍ കേള്‍ക്കാം
കണ്‍ തുറന്നു നോക്കിയാല്‍ അസമത്വം കാണാം
കണ്ണടച്ചാലും കത്തിയെരിയുന്ന കുടില് കാണാം

ഇനിയും കണ്ണടച്ച് ഇരിക്കയാണോ നീ?
ഇനിയും മൌനം പാലിച്ചിരിക്കുമോ നീ?
ആടുന്ന കൊമ്പിലിരുന്നു പാടാമെന്നോ?
നിന്‍ കൊമ്പ് ഒടിയുന്നത്‌ നീ കാണുന്നില്ലേ?

പറന്നു പോകാമെന്ന് നിനച്ചിടുന്നോ?
ഓടി അകലാം എന്ന് നിനച്ചിടുന്നോ?
അടിഞ്ഞു കൂടുന്ന മണല്‍ കൂനകളില്‍
എത്രനാള്‍ തല പൂഴ്ത്തി ഒളിച്ചിരിക്കാം?

അഭിപ്രായങ്ങളൊന്നുമില്ല: